Quick Enquiry


നിത്യാരാധന

ഇന്നും ജീവിക്കുന്ന ദൈവത്തിന്റെ വചന ശക്തിയും,ഉത്ഥാന ശക്തിയും,സജീവവും, ഉർജ്ജസ്വലവുമായ ക്രിസ്തുവിന്റെ തിരുമാംസരക്തങ്ങൾ നൽകി നമ്മെ തന്നെ പൂർണ്ണനാക്കുമ്പോൾ സർവ്വാധിനാഥനായ ദൈവത്തിന്റെ മുമ്പിൽ സ്തുതിയും കൃതജ്ഞതയും അർപ്പിക്കുകയും ചെയ്യുന്നു. പതിനായിരക്കണക്കിനു തകർന്ന മനസ്സുകൾക്കും ജീവിതങ്ങൾക്കും പ്രത്യാശയുടെ കൈത്തിരി പകർന്നുകൊണ്ടു നിത്യവും എഴുന്നള്ളിയിരിക്കുന്ന ,നമ്മിയിൽ വസിക്കുന്ന, നമ്മെ സ്നേഹിക്കുന്ന,നമ്മെ പരിപാലിക്കുന്ന,ജീവിക്കുന്ന  യേശൂനാഥനെ നമ്മൾ ആരാധന അർപ്പിക്കുന്നു..മനുഷ്യ നന്മക്കുവേണ്ടി ദൈവം തന്റെ ഏക ജാതനെ നമ്മക്കുവേണ്ടി നമ്മുടെ രക്ഷക്കുവേണ്ടി ഭുമിയിലേക്കയച്ചു രൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെപ്പോലെ.നമ്മുടെ പാപങ്ങൾക്കുവേണ്ടി തന്റെ ജീവൻ പരിഹാരബലിയായി നൽകി.വി.കുർബാന സ്ഥാപിച്ചു ഇന്നും യേശു ഗോതമ്പ് അപ്പത്തിന്റെ രൂപത്തിൽ നമ്മോടൊത്തു വസിക്കുന്നു പാപികൾക്കുവേണ്ടി കുരിശിൽ രക്തം ചിന്തി നമ്മെ രക്ഷിച്ച യേശുനാഥന് നമ്മൾ നിത്യവും ആരാധന അർപ്പിക്കുന്നു ഈ കൂട്ടായ്മയിലൂടെ .

 

NB: നിത്യാരാധന എല്ലാദിവസങ്ങളിലും പകലും രാത്രിയും തുടർച്ചയായി നടത്തപ്പെടുന്നു.