Quick Enquiry


മദ്ധ്യസ്ഥ പ്രാർത്ഥന

ദൈവം തന്റെ അനന്തമായ ജ്ഞാനത്താൽ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. സൃഷ്ടിമുതൽ തന്റെ ഏകജാതനെ നല്കിയതുവരെ ദൈവത്തിന്റെ അനന്തമായ കാരുണ്യം നമുക്ക് കാണാം.ദൈവീക ജ്ഞാനത്തെയും അവിടുത്തെ പദ്ധതിയനുസരിച്ച് പ്രവാചകനിലൂടെയും, രക്ഷാകര ചരിത്രത്തിലൂടെയും ദൈവത്തോട്  മാദ്ധ്യസ്ഥം തേടുന്നത് നമുക്ക് കാണാം. ഇസ്രായേൽ ജനത്തെ  ഈജിപ്തിൽ നിന്ന് അത്ഭുതാവഹമായി മോചിപ്പിച്ച് അബ്രാഹത്തോട് വാഗ്ദാനം ചെയ്തിരുന്ന ദേശത്തിന്റെ കവാടത്തിലെത്തിക്കുന്നതുവരെയുള്ള ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത നമുക്ക് കാണാം. തന്റെ പുത്രനെ നൽകി ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ സജീവവും ഊർജസ്വലവും ആക്കുകയാണ് ഇവിടെ. അതുവഴി മാനവർക്ക് പൂർണ്ണത കൈവരിക്കുവാൻ പര്യാപ്ത്നാകുകയും ചെയ്യുന്നു.  ചോദിപ്പിൻ നിങ്ങൾക്കു ലഭിക്കും അന്വേഷിപ്പിൻ നിങ്ങൾ കണ്ടെത്തും എന്ന് തിരുവചനകളിലൂടെ പറഞ്ഞിട്ടുണ്ടല്ലോ പരസ്പരമുള്ള ബന്ധത്താൽ ദൈവത്തോട് സംസാരിക്കുകയാണ് നിയോഗങ്ങൾ വച്ച് പ്രാർത്ഥിക്കുന്നു.നമ്മുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ദൈവം നമ്മുക്ക് ഉത്തരം നൽകുന്നു. ദിവ്യകാരുണ്യ സന്നിധിയിൽ നിയോഗങ്ങൾ ഉയർത്തിയുള്ള മാദ്ധ്യസ്ഥപ്രാർത്ഥന ഈ സമാഗമ കൂടാരത്തിൽ നടത്തപ്പെടുന്നു 

 

NB: തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ.