Quick Enquiry


കുരിശിന്റെ വഴി

ദൈവഹിതത്തിന് തന്നെത്തന്നെ സമർപ്പിക്കുന്നതിലൂടെ മാനവൻ നേടുന്ന സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും ജീവിതാവിഷ്കാരമാണ് എവിടെ വെളിപ്പെടുത്തുന്നത്. അചഞ്ചലമായ കരുണ്ണ്യത്താൽ ദൈവം സൃഷ്ട്ടി കർമ്മങ്ങൾ നിർവഹിച്ചു.എന്നാൽ സൃഷ്ടിക്കുമകുടമായ മനുഷ്യനിൽ പ്രലോഭനങ്ങൾ കടന്നുകൂടി പാപാന്ധകാരത്തിൽ കുടുങ്ങി.പാപാന്ധകാരവും ആത്മീയാന്ധതയും മൂടിക്കെട്ടിയ മനുഷ്യനെ രക്ഷിക്കാൻ കരുണാമയനായ ദൈവം നിശ്ചയിച്ചു. അബ്രാഹത്തിലൂടെയും സന്തതി പാരമ്പരകളിലൂടെയും തന്നിലേക്ക് അടുപ്പിച്ചു.അങ്ങനെ ദൈവം ഏകജാതനെ നൽകുവാൻ തക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. യേശുവിന്റെ ജനനം മുതൽ പീഡാസഹനവും, ഉത്ഥാനാവും വരെ ഫലമണിയുന്ന രക്ഷയുടെ ചരിത്രങ്ങളാണ് നമുക്ക് കാണാൻ സാധിക്കുന്നത്. തന്റെ മാംസ രക്തങ്ങൾ തന്ന് തന്നെത്തന്നെ ബലിയായി നല്കി. മാനവഹൃദയങ്ങളെ പ്രകാശത്തിലേയ്ക്കും കാഴ്ചയിലേയ്ക്കും ദൈവാനുഭവത്തിലേയ്ക്കും നയിക്കുന്നതിനായി യേശു തന്നെത്തന്നെ ബലിയായി നൽകി. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വഴികളിലൂടെ നമ്മുക്ക് മാതൃകയായ ക്രിസ്തുനാഥന്റെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മ ആചരിക്കുന്നു ഈ  കുരിശിന്റെവഴിയിലൂടെ.  

NB:50 നോമ്പിലെ എല്ലാ ദിവസങ്ങളിലും ഞായർ ഒഴികെ 3 നേരം വിശുദ്ധ കുർബാനയോടനുബന്ധിച്ച് കുരിശിന്റെ വഴി നടത്തപ്പെടുന്നു.