Quick Enquiry


മക്കളില്ലാത്ത ദമ്പതികൾക്കു വേണ്ടിയുള്ള പ്രാർത്ഥന

സുന്ദരമായ ആകാശവും ,വിതാനങ്ങളും,പക്ഷികളും,മൃഗങ്ങളും, കളകളം പാടിതൊട്ടുണർത്തുന്ന അരുവികളും നല്കി സമൃദ്ധമായ ഭൂമിയിൽ, മൂടൽമഞ്ഞിനാൽ മൂടപ്പെട്ട ഉയർന്ന ഭൂതലമെല്ലാം ദൈവം നനച്ചു.പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ദ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യനെ ഭൂമിയിലേക്ക് അയച്ചു.എല്ലാ സുഖസൗകര്യങ്ങളും നല്കി അവനെ ഏദൻ തോട്ടത്തിൽ താമസിപ്പിച്ചു.എന്നാൽ പാപതിമിരവും ആത്മീയാന്ധതയും മൂടിക്കെട്ടിയ മാനവഹൃദയങ്ങളെ അവിടുന്ന് ഏദൻതോട്ടത്തിൽ നിന്ന് പുറത്താക്കി.കറുത്ത മേഘങ്ങളാൽ മൂടപ്പെട്ട ഈ സമൂഹത്തിൽ ആസക്തികളാലും ദുരാശകളാലും പാപത്തിനും ലോകത്തിനും വിൽക്കപ്പെട്ട ജീവിതങ്ങൾ ...എങ്ങും അന്ധകാരത്തിൽ മൂടപ്പെട്ട സമൂഹം മക്കൾ ദൈവത്തിന്റെ ധനമാണെന്ന് തിരിച്ചറിയാനോ പ്രാർത്ഥിക്കാനോ അറിയാത്ത ജീവിതസാഹചര്യങ്ങൾ.. ശിശുക്കളെ എന്റെ അടുക്കൽ വരുവിൻ എന്ന് യേശു മാടിവിളിക്കുമ്പോൾ.. നാം ചിന്തിക്കണം ഇന്നത്തെ ലോകം അറിയണം  മക്കൾ ദൈവത്തിന്റെ ദാനമാണെന്നും, തലമുറകളെ വാർത്തെടുക്കാൻ കടപ്പെട്ടവരാണെന്നും, തിരിച്ചറിയണം. ഒരു കുടുംബത്തിന്റെയും സ്ത്രീയുടെയും  ജീവിതത്തിന്റെ പൂർണ്ണത ഒരു കുഞ്ഞിന്റെ ജനനമാണെന്ന ബോധ്യങ്ങൾ തിരിച്ചറിയണം. ദൈവാനുഗ്രഹത്തിന്റെ നീർച്ചാലുകൾ കഥ പറയുന്ന തന്റെ രക്ത മാംസങ്ങളാൽ പൂർണ്ണമാക്കപ്പെട്ട ഈ ഭവനത്തിൽ യേശു തന്ന സൗഭാഗ്യങ്ങളെ വീണ്ടെടുക്കാൻ നന്മ തിന്മകളെ തിരിച്ചറിഞ്ഞ് ജീവിതത്തെ കരുത്താർജിക്കുവാനും,മക്കൾ ദൈവത്തിന്റെ ദാനമാണെന്ന സത്യം ഉൾക്കൊണ്ട് മക്കളില്ലാത്ത ദമ്പതികൾക്കായുള്ള പ്രാർത്ഥന നടത്തപ്പെടുന്നു.

NB:മക്കളില്ലാത്ത ദമ്പതികൾക്കു വേണ്ടി പ്രത്യേക പ്രാർത്ഥന :എല്ലാ ശനിയാഴ്‌ചയും വൈകിട്ട് 7 മണിക്ക് നൊവേന,വി .കുർബാന തുടർന്ന് ജപമാല റാലി, സ്തുതി ആരാധന.