Quick Enquiry


ഗർഭിണികൾക്കായുള്ള പ്രാർത്ഥന

തന്റെ രൂപത്തിലും സദൃശത്തിലും മനുഷ്യനെ സൃഷ്‌ടിച്ച ദൈവം നമുക്ക് നല്കിയത് ഏദൻതോട്ടം.എന്നാൽ പാപാന്ധകാരത്തിൽ മൂടപ്പെട്ട മനുഷ്യന് ശിക്ഷയിലൂടെ കടന്നുപോകുമ്പോൾ നമ്മെ അനുസ്മരിക്കുന്നത് ഒന്നുണ്ട് നമ്മുടെ മൂലപാപം നമ്മുടെ തലമുറകളിലൂടെ കൈമാറിവന്ന സത്യം. നമ്മുടെ രക്ഷകന്റെ അമൂല്യമായ ശരീരരക്തങ്ങളിലൂടെയും നമ്മുക്ക് പാപമോചനവും നല്കി പരിപാലിക്കുമ്പോൾ നാം അറിയണം ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തിൽ  ഉരുവാകുന്നതുമുതൽ കുഞ്ഞു രൂപത്തിലും, സ്വഭാവത്തിലും, പൂർണനാക്കപ്പെടുന്നുഎന്ന സത്യം. അമ്മയുടെ പ്രാർത്ഥനാ ചൈതന്യവും, വിശുദ്ധിയും കുഞ്ഞിനെ എത്രമാത്രം ആകർഷിക്കപ്പെടുന്നുവെന്നു നാം അറിയേണ്ടിയിരിക്കുന്നു. തലമുറകൾ ചൈതന്യത്തിലും, വിശുദ്ധിയിലും വളരുവാനും പരിശുദ്ധാന്മാവിൽ നിറയുവാനുള്ള കൃപാവത്തിനുവേണ്ടിയും, ഗർഭിണികൾക്കു വേണ്ടിയുള്ള പ്രാർത്ഥനയുടെ ആവശ്യകത നാം മനസിലാക്കേണ്ടിയിരിക്കുന്നു.  ഉദരത്തിൽ വളരുന്ന കുഞ്ഞിനെ ഭയം, ഉത്കണ്ഠ, ഏകാന്തത, ദുഖം, വെറുപ്പ്, എന്നിവ കഴുകി വിശുദ്ധികരിച്ചു സുഖപ്രസവത്തിനും വേണ്ടിയും ഇന്നും ജീവിക്കുന്നവന്റെ വചനശക്തിയും, ഉത്ഥാന ശക്തിയും ലോകത്തോടുപ്രഘോഷിക്കുന്ന ആത്മീയ ഭവനത്തിൽ ഇതാ ഗർഭിണിക്കായുള്ള പ്രാർത്ഥന നടത്തപ്പെടുന്നു.

 

NB:എല്ലാ ആദ്യ ശനിയാഴ്ചകളിലും രാവിലെ 10 മണി മുതൽ  1 വരെ നടത്തപ്പെടുന്നു.