Quick Enquiry


BL. CHAVARA KURIAKOSE ELIAS

1805 ഫെബ്രുവരി 10 -ന് കുട്ടനാട്ടിലെ കൈനകരയില് കുരിയാക്കോസ് മറിയം ദമ്പതികളുടെ മകനായി ജനിച്ച കുരിയാക്കോസ് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1818 പള്ളിപ്പുറം ഇടവക സെമിനാരിയിൽ ചേർന്ന് വൈദികപരിശീലനം ആരംഭിച്ചു. ആദ്യ കാലങ്ങളിൽ സുറിയാനിക്കാരുടെ ഇടയിൽ പൊതു സെമിനാരി പരിശീലനവും ക്രമവും പ്രചാരണത്തിലായിരുന്നുവെന്നതും, മല്പന്മാരുടെ കീഴിലുള്ള പരിശീലനങ്ങൾ സാധാരണമായിരുന്നു എന്നതും ഇതിനു നിമിത്തമായി. പല വിശുദ്ധർക്കുണ്ടായിട്ടുള്ളതുപോലെ ഒരുപാട് പ്രതിബന്ധങ്ങൾ അദ്ദേഹത്തിനുണ്ടായി. സാംക്രമിക രോഗത്തെ തുടർന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കളും, സഹോദരനും മരണമടഞ്ഞു.കുടുംബം നിലനിർത്താൻ വൈദിക പരിശീലനം ഉപേക്ഷിച്ചു തിരിച്ചുവരാൻനായിരുന്നു  അദ്ദേഹത്തിനുണ്ടായ പ്രതിസന്ധി. എന്നാൽ മൂത്ത സഹോദരിയെയും ഭർത്താവിനെയും കുടുംബകാര്യങ്ങൾ ചുമതലപ്പെടുത്തി കുരിയാക്കോസ് പരിശീലനം തുടർന്നു.

 

29 നവംബർ 1829 ന് വരാപ്പുഴ വികാരി അപ്പസ്തോലിക മൗറേലിയുസിൽ നിന്ന് അർത്തുങ്കൽ പള്ളിയിൽ വച്ച് വൈദികനായി. സന്യാസജീവിതത്തിനു ആഗ്രഹമുണ്ടായിരുന്ന സുറിയാനിക്കാർക്ക് അതിനു അനുയോജ്യമായ തദ്ദേശീയ ഭാവനമോ ക്രമമോ അന്ന് നിലവിലില്ലായിരുന്നു. അതുകൊണ്ടുതന്നെ സന്യാസ ജീവിതത്തിന് അഭിമുഖ്യമുണ്ടായിരുന്ന പാലക്കൽ തോമ്മാ മല്പാനും, പോരൂക്കര തോമ്മാ അച്ഛനും ചാവറ കുര്യക്കോസച്ചനും സുറിയാനി ക്രൈസ്തവർക്കുവേണ്ടി ഒരു സന്യാസ സമൂഹം സ്ഥാപിക്കാൻ തീരുമാനിച്ചു. അതിനു അവർ സ്ഥലം കണ്ടുപിടിച്ചത് മാന്നാനം കുന്നിലായിരുന്നു. 

 

11 മെയ് 1831 -ന് വി.യൗസേപ്പിതാവിന്റെ നാമത്തിൽ പുതിയ ആശ്രമത്തിനു തറക്കല്ലിട്ടു. എന്നാൽ ഈ സമൂഹം ഔദ്യോഗികമായി സ്ഥാപിതമായത് 1855 ഡിസംബർ 8 -ന് ചാവറയച്ചനും മറ്റു 11 പേരും വ്രതമെടുത്തപ്പോഴായിരുന്നു മലയാളത്തിലെ സുറിയാനിക്കാരെ ഭരിച്ചിരുന്ന മെത്രാൻമാരും മിഷനറിമാരിൽ ഭൂരിഭാഗവും കർമ്മലീത്താക്കാരായിരുന്നതിനാലും അവരുടെ സ്വാധീനത്തിലായിരിക്കണം ആദ്യത്തെ തദ്ദേശീയ സമൂഹവും അമലോത്ഭവ കർമ്മലമാതാവിന്റെ ദാസർ  എന്ന പേര് സ്വീകരിച്ചത്. തുടർന്ന് വിവിധ ഭാഗങ്ങളിൽ ആശ്രമങ്ങൾ സ്ഥാപിക്കപ്പെട്ടു.  

 

മലയാള ക്രൈസ്ഥവരുടെ ആത്മീയ പരിശീലനത്തിനു ധ്യാനങ്ങളും, നാല്പതുമണി ആരാധനകളും മറ്റു കൃത്യങ്ങളും ചാവറയച്ചൻ ക്രമപ്പെടുത്തി. വൈദികർക്കായുള്ള ധ്യാനങ്ങൾ ചാവറയച്ചനും അദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിച്ച ലെയോപ് പ്ളെദ് ബോക്കറോ എന്ന ഇറ്റാലിയൻ അച്ഛനും കൂടി നടത്തിത്തുടങ്ങി. റോക്കോസ് ശീശ്മയെ പ്രതിരോധിക്കാൻ അന്നത്തെ വരാപ്പുഴ വികാരി അപ്പസ്‌തോലിക്ക ചാവറയച്ചനെ വികാരി ജനറാളാക്കി. സുറിയാനിക്കാരുടെ ഇടയിലെ ആദ്യത്തെ വികാരി ജനറാളാന്ന് അദ്ദേഹത്തെ വിളിക്കാം. 

മാമോദീസയിൽ ലഭിച്ച ദൈവവരപ്രസാദം ഒരിക്കലും നഷ്ട്ടപെടുത്തിയിട്ടില്ലെന്ന് സാകഷ്യപ്പെടുത്തിയ ചാവറയച്ചന്റെ പുണ്യജീവിതം 1871 ജനുവരി 3 -ന് അവസാനിച്ചു കൂനമ്മാവിലെ  വി.ഫിലോമിന ദൈവാലയത്തിൽ മൃതശരീരം സംസ്കരിച്ചു. തുടർന്ന് 1889 -ൽഅച്ഛന്ഭൗതിക ഭൗതിക ശരീരം മാന്നാനം ആശ്രമ ദൈവാലയത്തിലേക്ക് മാറ്റി. 1984 -ൽ ധന്യയായി പ്രഖ്യാപിച്ചു .8 -2 -1986  ജോൺ പോൾ രണ്ടാമൻ മാർപാപ്പ കോട്ടയത്തുവെച്ചു വാഴ്ത്തപ്പെട്ടവരായി  പ്രഖ്യാപിച്ചു. 2014 നവംബർ 23 -ന് ഫ്രാൻസിസ് മാർപാപ്പ റോമില് വിശുദ്ധയായി പ്രഖ്യാപിച്ചു.