Quick Enquiry


BL. MARIAM THRESIA

                                                       തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട രൂപതയിലെ പുത്തൻചിറ ഫൊറോന പള്ളി ഇടവകയിൽ ഉൾപ്പെട്ട തോമ തണ്ട ദമ്പതികളുടെ മൂന്നാമത്തെ മകളായി 1876 ഏപ്രിൽ 26 -ന് ത്രേസ്യ ജനിച്ചു പുത്തൻ ചിറ ഗ്രാമത്തിലായിരുന്നു ബാല്യവും കൗമാരവും വലിയ ദരിദ്രത്തിലായിരുന്നു ത്രേസ്യയുടെ കുടുംബം പനയോലകൊണ്ടു മേഞ്ഞ ജന്മഗ്രഹം പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് ലഭിച്ചിരുന്നത് .1886 -ൽ ആദ്യകുർബ്ബാന സ്വീകരണം നടത്തി  മറിയം ത്രേസ്യയുടെ പത്രണ്ടാമത്തെ വയസിൽ അമ്മ തണ്ട മരിച്ചു.

                                          അന്നത്തെ തൃശൂർ മെത്രാൻ ജോൺ മോനാച്ചേരിയുടെ നിർദേശപ്രകരം തൃശൂർ ജില്ലയിൽ തന്നെയുള്ള ഒല്ലൂർ കർമ്മലീത്താ മഠത്തിൽ ധന്യയയാ എവുപ്രാസ്യയോടൊപ്പം താമസമാക്കി.തന്റെ ദൈവവിളി ആ മഠത്തിലേക്ക് അല്ലെന്നു ബോദ്ധ്യമായ മറിയം ത്രസ്യാ സ്വന്തം ഗ്രാമമായ പുത്തൻചിറയിലേക്ക് തന്നെ തിരിച്ചു പോന്നു.                                                                          ആത്മപിതാവ് ജോസഫ് വിതയത്തിൽ പണിയിച്ചുകൊടുത്ത ഏകാന്ത ഭവനത്തിൽ തന്റെ മൂന്ന് കൂട്ടുകാരികളുമൊത്തു താമസം തുടങ്ങി .ഈ കൂട്ടായ്മ ഒരു സന്യാസ സമൂഹത്തിന്റെ രൂപഭാവങ്ങൾ ഉൾക്കൊള്ളുകയും ചെയ്തു .അന്നത്തെ തൃശൂർ മെത്രാൻ റവ.ഡോ.ജോൺ മോനാച്ചേരി 1914 മെയ് 13 -ന് സന്ദർശിക്കുകയും അവരുടെ ജീവിതരീതിയിൽ സംതൃപ്തനാകുകയും 1914 മെയ് 14 -ന് ജോസഫ് വിതയത്തിൽ അച്ഛന്റെയും മറ്റു ചില പുരോഹിതരുടെയും നാട്ടുകാരുടെയും സാനിധ്യത്തിൽ ഏകാന്ത ഭവനത്തെ തിരുകുടുംബസഭയെന്ന് അഥവാ ഹോളി ഫാമിലി കോൺവെന്റ് എന്ന പുതിയ സന്യാസ സമൂഹത്തെ അഗീകരിച്ചു അധികം വൈകാതെ തന്നെ കാനോനിക നടപടികളും പൂർത്തിയായി മദർ സുപ്പീരിയർ ആയി മറിയം ത്രേസ്യയെയും മഠത്തിലെ കപ്പോനായി ഫാദർ ജോസഫ് വിതയത്തിലിനേയും നിയമിച്ചു.1926 ജൂൺ 8 -ന് കുഴിക്കാട്ടുശ്ശേരി മഠത്തിൽ വച്ച് രോഗത്തെ തുടർന്ന് മരണമടഞ്ഞു.

                                                1973 ഒക്ടോബർ 5 -ന് ദൈവദാസി എന്ന് നാമകരണം ചെയ്തു .1999 ജൂൺ 28 -ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ധന്യ എന്നു നാമകരണം ചെയ്തു.2000 ഏപ്രിൽ 9 -ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവൾ  എന്നു നാമകരണം ചെയ്തു.