Quick Enquiry


രജിസ്റ്റർ ചെയ്യേണ്ട രീതി..

ധ്യാനത്തിന് രണ്ട് മാസം മുൻപുതൊട്ട്‌ ബുക്കിംഗ് നടത്താവുന്നതാണ്. ബുക്കിംഗ് ഫോമിൽ കൊടുത്തിരിക്കുന്ന മുഴുവൻ ഫീൽഡ്കളും പൂരിപ്പിക്കേണ്ടതാണ്‌ ഇതിൽ ഉള്ള ഇമെയ്‌ലും മൊബൈൽ നമ്പരും ഉപയോഗിച്ചാണ് നിങ്ങൾ നിങ്ങൾക്ക് സീറ്റ് ലഭിച്ചിട്ടുണ്ടോ എന്ന് ചെക്ക്‌ ചെയ്യുന്നത്. സീറ്റുകൾ ഉള്ള ധ്യാനങ്ങളുടെ തിയ്യതികൾ മാത്രമേ ബുക്കിംഗ് ഫോമിൽ ലിസ്റ്റ് ചെയ്യുകയുള്ളു.
ബുക്കിംഗ് കഴിഞ്ഞ് അടുത്ത ദിവസം Booking status ലിങ്കിൽ ചെക്ക്‌ ചെയ്താൽ നിങ്ങൾ ബുക്ക്‌ ചെയ്ത ധ്യാനത്തിന് സീറ്റ് ലഭിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കുന്നതാണ്. ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങളുടെ ധ്യാനത്തിയ്യതി മാറ്റേണ്ടി വന്നാൽ ഇവിടെ വച്ച് മാറ്റാവുന്നതാണ്, ഇതിന് തിയ്യതി മാത്രം സെലക്ട്‌ ചെയ്ത് change ചെയ്താൽ മതി, മുഴുവൻ വിവരങ്ങളും കൊടുത്ത് വീണ്ടും ബുക്ക്‌ ചെയേണ്ടതില്ല. ഇതു കഴിഞ്ഞ് അടുത്ത ദിവസം Booking status ലിങ്കിൽ ചെക്ക്‌ ചെയ്താൽ നിങ്ങൾ പുതുക്കിയ ധ്യാനത്തിന് സീറ്റ് ലഭിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കുന്നതാണ്.
ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങളുടെ ബുക്കിംഗ് ക്യാൻസൽ ചെയ്യേണ്ടി വന്നാൽ Booking status ലിങ്കിൽ കയറി ബുക്കിംഗ് ക്യാൻസൽ ചെയ്യാവുന്നതാണ്.
നിങ്ങളുടെ ബുക്കിംഗ് അഡ്മിനിസ്റ്റ്രേട്ടർ വാലിഡേറ്റ് ചെയ്തു കഴിഞ്ഞാൽ Booking status ലിങ്കിൽ കയറുമ്പോൾ നിങ്ങൾ ബുക്ക്‌ ചെയ്ത ധ്യാനത്തിന് സീറ്റ് ലഭിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കുന്നതാണ്. സീറ്റ് ലഭിച്ചിട്ടുണ്ടെങ്കിൽ അഡ്മിനിസ്റ്റ്രേട്ടർ വാലിഡേറ്റ് ചെയ്തു കഴിയുമ്പോൾ നിങ്ങളുടെ മൊബൈൽ ഫോണിൽ മെസ്സേജ് വരുന്നതായിരിക്കും.
സീറ്റ് ലഭിച്ചതിന് ശേഷം ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങൾക്ക് ധ്യാനത്തിന് വരാൻ പറ്റില്ലെങ്കിൽ ധ്യാനത്തിന് ഒരാഴ്ച്ചക്ക് മുൻപെങ്കിലും ബുക്കിംഗ് ക്യാൻസൽ ചെയ്യേണ്ടതാണ്, എങ്കിലേ ആ സീറ്റ് മറ്റൊരാൾക്ക് ഉപയോഗപ്രതമാകുകയുള്ളൂ.
ബുക്കിംഗ് കഴിഞ്ഞ് ഒരു ദിവസത്തിനുശേഷം ബഥാനിയായിലേക്ക് നേരിട്ട് വിളിച്ചും നിങ്ങളുടെ സീറ്റ് ഉറപ്പുവരുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബഥാനിയായുമായി ബന്ധപ്പെടുക.