Quick Enquiry



ബഥാനിയ വിശ്വാസവർഷവും അഖണ്ഡജപമാല സമർപ്പണവും

 

 

 

 

Written by : ഫാ. ബെന്നി  മുണ്ടനാട്ട് ,ഡയറക്ടർ, 

 

വിശ്വാസ തീഷ്ണതയിൽ 101 ദിനരാത്രങ്ങളിലെ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡജപമാല സമർപ്പണവും ജൂലൈ പതിനെട്ടാം തിയതിമുതൽ നടക്കുകയാണ്.വിശ്വാസവർദ്ധനവിനും കുടുംബനവീകരണത്തിനും വേണ്ടിയുള്ള ഈ ദൈവിക ശ്രുശ്രുഷകളിലൂടെ ആഗോള കത്തോലിക്കാ സഭയിലും നമ്മുടെ വ്യക്തി ജീവിതത്തിലും അനുഗ്രഹങ്ങൾ വാർഷിക്കപ്പെടുകതന്നെ ചെയ്യും.

 

വിശ്വാസവർഷം ആചരിക്കേണ്ട  വിധം

 

ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ  വിശ്വാസവർഷം പ്രഖ്യാപിച്ചത് "വിശ്വാസത്തിന്റെ സന്തോഷവും, വിശ്വാസം കൈമാറുന്നതിനുള്ള ആവേശവും വീണ്ടും കണ്ടത്തുന്നതിനു വേണ്ടിയാണ്" നാം വിശ്വസിക്കുന്ന എല്ലാറ്റിനെയും ഓർത്തുള്ള അഭിമാനവും വിശ്വസിക്കുന്നവ വിശ്വസ്തതയോടെ ഏറ്റുപറയാനുള്ള ചങ്കുറ്റവും ആത്മാർത്ഥതയും ഈ വിശ്വാസവർഷാചരണത്തിലൂടെ ഓരോ വിശ്വസിക്കും ഉണ്ടാകണമെന്ന് പരിശുദ്ധപിതാവ് ആഗ്രഹിച്ചു.    

ഈ  വർഷത്തെ അഖണ്ഡജപമാല സമർപ്പണം വിശ്വാസവർഷത്തിൽ ആചരിക്കുന്നതിനാൽ അതിന്റെ പ്രസക്തി വളരെയേറെയാണ്.ആഴമായ വിശ്വാസബോധ്യങ്ങൾ ലഭിക്കുവാനും,നമ്മുടെ കുടുംബങ്ങൾ നവീകരിക്കപ്പടുവാനും ഈ ദിവ്യകാരുണ്യ ആരാധനയിലൂടെയും അഖണ്ഡജപമാലയിലൂടെയും നമ്മൾ ആഗ്രഹിക്കുന്നു. പരിശുദ്ധ അമ്മയുടെ സഹായം അപേഷിച്ചവരിൽ ആരെയും ഇന്നേവരെ ഉപേഷിക്കാത്ത എത്രയും ദയയുള്ള അമ്മയാണല്ലോ മാതാവ്.സഭയുടെ രാജഞിയായ പരിശുദ്ധ അമ്മ തിരുസഭയുടെ ഈ പ്രത്യേക നിയോഗങ്ങൾക്കായി നമ്മെ സഹായിക്കുക തന്നെ ചെയ്യും.

 

നമ്മൾ ചെയ്യേണ്ടവ

 

"വിശ്വാസതിന്നട്ടെ വാതിൽ " എന്ന അപ്പസ്തോലിക പ്രബോധനത്തിൽ മാർപ്പാപ്പ സൂചിപ്പിച്ച കാര്യങ്ങൾ ശ്രദ്ധിക്കേണ്ടവയാണ്.

 

1.  വിശ്വാസപ്രമാണം ആവുന്നത്ര ചൊല്ലി നമ്മുടെ വിശ്വാസം എപ്പോഴും        പ്രഖ്യാപിക്കണം
 
2.   വി. കുർബാനയിൽ സജീവമായും ഫലദായകമായും ബോധപൂർവ്വം പങ്കുചേർന്ന്     വിശ്വാസസാക്ഷികളാകണം.
 
3 .    കൂടുതൽ വിശ്വാസതോടെ കുടുകുടെ അനുരഞ്ജന കുദാശ സ്വീകരിക്കണം.
 

4. സഭയുടെ മാതൃകയായ മാറിയത്തോടുള്ള പ്രത്യക ഭക്തിയിലേക്ക് തിരിയാൻ വിശ്വാസികളെ വിശ്വാസികളെ വിശ്വാസവർത്തിൽ ക്ഷണിക്കുന്നത് ഉപകാരപ്രദമാണ്. "തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ സമൂഹത്തിന്റെയും മുമ്പിൽ സദ്ഗുണങ്ങളുടെ മാതൃകയായി പ്രശോഭിക്കുന്നവളാണ്" മറിയം.(രണ്ടാം വത്തിക്കാൻ കൗൺസിൽ LG 65)രക്ഷാകരരഹസ്യത്തിൽ മാറിയത്തിനുള്ള പ്രത്യേക ധർമ്മം അംഗീകരിക്കാനും വിശ്വാസത്തിന്റെയും സദ്ഗുണത്തിന്റെയും മാതൃകയെന്ന നിലയിൽ അവളെ സ്നേഹിക്കുവാനും അനുഗമിക്കുവാനും വിശ്വാസികളെ സഹായിക്കുന്ന ഓരോ സംരംഭത്തെയും പ്രോത്സാഹിപ്പിക്കേണം.ഈ ലക്‌ഷ്യം പ്രാപിക്കാൻ മരിയൻ പ്രാർത്ഥനാലയങ്ങളിലേക്കുള്ള തീർത്ഥാടനം നടത്തുന്നതിനും, അവിടങ്ങളിൽ ആഘോഷങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നതും നല്ലതാണ്.

 

5.  വിശ്വാസവർഷത്തിലെ ഓരോ സംരംഭവും,വിശ്വാസത്തിന്റെ വിശ്വത്തിന്റെ സന്തോഷപ്രദമായവ വീണ്ടും കണ്ടെത്തുന്നതിനും,അതിന്റെ നവീകൃതമായ കൈമാറ്റത്തിനും സഹായമാകുംവിധം ആസൂത്രണം ചെയ്യണം.

       പരിശുദ്ധ പിതാവിന്റെ സുപ്രധാനമായ ഈ ആഹ്വനത്തിന്റെ പ്രതുതരമാണ് ഈ വർഷത്തെ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡജപമാലസമർപ്പണവും.101 ദിനരാത്രങ്ങൾ തീഷ്ണതയോടെ സഭയുടെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി നമ്മുടെ നിയോഗങ്ങൾ പ്രതേകിച്ച് വിശ്വാസ വർദ്ധനവിനും കുടുംബനവീകരണത്തിനും വേണ്ടി  ഈശോയുടെ കരുണക്കായി സമർപ്പിക്കുന്നു. സജീവമായും തീഷ്ണതയോടുംകൂടി ഈ ശുശ്രുഷകളിൽ പങ്കെടുത്ത് തിരുസഭയുടെ മുഴുവൻ നവീകരണത്തിനും വേണ്ടി  പ്രാർത്ഥിക്കുവാൻ നമ്മുക്ക് സാധിക്കട്ടെ.