Quick Enquiry



ജ്ഞാനവും അറിവും നേടണം

 

 

 

 

മൂന്നര വയസുള്ള ഒരു കുഞ്ഞിനെയും കൂട്ടി ഒരു തീരുമാനമെടുക്കാനാണ് ആ മാതാപിതാക്കൾ  എന്റെ      അടുക്കൽ വന്നത്. കുഞ്ഞിനെ ഏതു സ്കൂളിൽ ചേർക്കണം എന്നതാണ് അവരുടെ പ്രശനം. വീടിന്റെ തൊട്ടടുത്ത്  പള്ളിവക എയ്ഡഡ് സ്കൂൾ. മാതാപിതാക്കൾക്ക് കൊണ്ടുപോയിവിടാനുള്ള ദൂരം മാത്രം 3 കിലോമീറ്ററ് അകലെ ഒരു സി.ബി.എസ്.സി. സ്കൂൾ   6 കിലോമീറ്റർ അകലെ ഒരു സ്റ്റേറ്റ്   സിലബസ് സ്കൂൾ അങ്ങനെ ഇരിക്കെ കൂട്ടുകാരികൾ കൂട്ടുകാരികൾ കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിനായി നാടും വീടും വിട്ട് ടൗണിലേക്ക് താമസം മാറ്റിയ കാര്യം അറിയുന്നത്. എന്തുചെയ്യണം ?എന്തുചെയ്യും. മൂന്ന് വയസുള്ള മകന്റെ പഠനം ഏതു സ്കോളിൽ ആരംഭിക്കണം?ഏത് സിലബസിൽ പഠിക്കണം?എവിടെ ചേർക്കണം?അകെ മൊത്തം ആശയകുഴപ്പം. പരിഹാരം കാണുവാനാണ് അവർ ബഥാന്യയിൽ എത്തിയത്. അവരെടുത്ത തീരുമാനം എനിക്കറിയില്ല പക്ഷെ ,എന്ന് പല മാതാപിതാക്കളെയും അലട്ടുന്ന പ്രധാനപ്പെട്ട ഒന്നാണിത് എന്ന് പറയാതിരിക്കാൻനാവില്ല.

 

മറ്റൊരു സംഭവം ഓർമ്മയിൽ വരുന്നു. വർഷങ്ങൾക്കു മുമ്പ്. സ്ഥൈര്യലേപന കൂദാശയുടെ സ്വീകരണത്തിന് ഒരുക്കമായുള്ള ഒരു ധ്യാനം നടത്തുവാനായി ഒരുടവകയിൽ ചെന്നു. നാലു ദിവസത്തെ ധ്യാനം രണ്ടാം ദിവസം മുതൽ ഒരു കുട്ടിയെ ധ്യാനത്തിന് കാണാതെയായി. വികാരിയച്ചൻ എന്നെയും കുട്ടി വൈകുന്നേരം വീട്ടിൽ ചെന്നു.അപ്പനോട് അമ്മയോടും കാര്യം തിരക്കി. എന്റെ കുഞ്ഞിന് ഇതൊന്നുമില്ലെങ്കിലും കുഴപ്പമൊന്നുമില്ല ,അവന്റെ കമ്പ്യൂട്ടർ കോഴ്സ് തീരാനായി. ഇനിയും ക്ലാസുകൾ മുടങ്ങാൻ കഴിയില്ല.ധ്യാനമൊന്നും കൂടാതെ സ്ഥൈര്യലേപനം സ്വീകരിക്കാൻ പറ്റുമെങ്കിൽ മതി.ഇതായിരുന്നു അപ്പന്റെ പ്രതികരണം. വികാരിയച്ചൻ ഒരക്ഷരം പറയാതെ എന്നെയും കുട്ടി പടിയിറങ്ങി.രണ്ടു വര്ഷം കഴിഞ്ഞു ഞാൻ ബാംഗ്ലൂർ ധർമ്മരാം കോളേജിൽ പഠിക്കുപോൾൾ ഒരു ഭർത്താവും ഭാര്യയും കുടി എന്നെ കാണാൻ വന്നു. എനിക്ക് വലിയ പരിചയം തോന്നിയില്ല. ഇടവകയും സ്ഥലവും ഞാൻ ധ്യനത്തിനു ചെന്നതെല്ലാം വിവരിച്ചു. അവസാനം ഇവർ ഇങ്ങനെ പറഞ്ഞു. അച്ഛൻ അവനെ രക്ഷിക്കണം. അവനിപ്പോൾ ഇവിടെയാണ് പഠിക്കുന്നത് കോളേജിൽ നിന്ന് സസ്‌പന്റ് ചെയ്തിരിക്കുകയാണ്.വലിയ ഉഴപ്പനായി ജീവിക്കുന്നു. വലിയ വേദനയോടെ മകനെക്കുറിച്ച് ആവലാതിപ്പെട്ടു അല്പസമയം കഴിഞ്ഞ് മകനെയും കുട്ടി അവർ വന്നു. നീണ്ടു വളർന്ന മുടിയും താടിമീശയും വളരെ അയഞ്ഞ ഒരു ടീ ഷർട്ടും, പാന്റും ധരിച്ച ആ മകനെ കണ്ടിട്ട് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. രണ്ടുവർഷം മുമ്പ് ആ അപ്പൻ പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിലേക്കോടിവന്നു. "ഇതൊന്നും എന്റെ കുഞ്ഞിന് ആവശ്യമില്ലപോലും" ആ മകനെ ഓർത്ത് കണ്ണീർ പൊഴിച്ച മാതാപിതാക്കളെ ഇന്നും മറക്കാനായിട്ടില്ല.

 

ഒരു ഇടവകയിൽ ധ്യാനിപ്പിക്കാൻ ചെന്നപ്പോൾ ആണ് ആ ഇടവകയിലെ ഒരു കുടുംബത്തിൽ നിന്ന് ഒറ്റ കുട്ടിപോലും വിശ്വാസപരിശീലനത്തിന് മാതാപിതാക്കൾ വിടുന്നില്ല വികാരിയച്ചൻ എന്നോട് പറഞ്ഞത്. വീട് സന്ദര്ശനത്തിനിടയിൽ കാര്യം ചോദിച്ചപ്പോൾ അപ്പന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി. വേദപാഠം പഠിച്ചിട്ട് ഇന്നുവരെ ആർക്കെങ്കിലും ജോലി കിട്ടിയിട്ടുണ്ടോ അച്ചോ? ആകപ്പാടെ ആഴ്ച്ചയിലൊരിക്കൽ ലഭിക്കുന്ന അവധി ദിവസമാ, അന്ന് വിഷയങ്ങൾക്ക് ട്യൂഷൻ, എൻട്രൻസ് കോചിംഗ് എന്ന് വേണ്ട എന്നുവേണ്ട സകല ക്ലാസ്സുകളിലും പങ്കെടുക്കെണ്ടാതിനാൽ വേദപാഠം വേണ്ടാന്ന് വച്ചിരിക്കുകയാണ് പോലും. വൈകുന്നേരം വിശുദ്ധ കുർബാനക്ക് മുടങ്ങാതെ പോയിരുന്നു.  കുട്ടികൾ വൈകിട്ടത്തെ കുർബാനക്ക് ചെല്ലുന്നത് വികാരിയച്ഛന് ഇഷ്ട്ടമില്ലാത്തതിനാൽ ഇപ്പോൾ പള്ളിയിൽ പോകലും നിർത്തി. 

 

കുട്ടികൾ  പഠിക്കണ്ടന്നോ, നല്ല സ്കൂളിൽ പോകണ്ടാന്നോ ട്യൂഷൻ നല്കി കൂടുതൽ കാര്യക്ഷമായി പഠിക്കുവാൻ പ്രോത്സാഹനം നൽകേണ്ട എന്നോ ഒന്നും അർത്ഥമാക്കിയിട്ടില്ല. മുകളിൽ വിവരിച്ച സംഭവങ്ങൾ നമ്മുക്ക് നല്കുന്ന പാഠങ്ങൾ നാം ചിന്തിക്കേണ്ടതുണ്ട്. അറിവാണോ ജ്ഞാനമാണോ പ്രധാനപ്പെട്ടത് എന്ന് ചിന്തിക്കേണ്ടതുണ്ട്. അറിവാണോ ജ്ഞാനമാണോ പ്രധാനപ്പെട്ടത് എന്ന ചോദ്യത്തിനു ഉത്തരം കണ്ടത്താനായാൽ കാര്യങ്ങൾ എളുപ്പമാകും. പുതിയ തലമുറ അറിവിന് മാത്രം പ്രാധാന്യം നൽകുമ്പോൾ പഴയ തലമുറ ജ്ഞാനത്തിനും അതിനോടൊപ്പം അറിവിനും പ്രാധാന്യം നല്കിയിരുന്നു  എന്നുവേണം മനസിലാൻ ദൈവത്തെക്കുറിച്ചുള്ള അജ്ഞത, വിശ്വാസകാര്യങ്ങളിലെ അറിവില്ലായ്മ ഇതൊന്നും മക്കളിൽ ഒരിക്കൽ പോലും ഉണ്ടാകാൻ പാടില്ലായിരുന്നു എന്ന ചിന്ത  നമ്മുടെ പൂർവീകർക്കുണ്ടായിരുന്നു.മാന്യമായ പെരുമാറ്റം,ലാളിത്യ ജീവിതം, എളിമ,കരുണ,കരുതലിന്റെ മനസ്, മറ്റുള്ളവരെ ബഹുമാനിക്കൻ,വിശ്വാസകാര്യങ്ങളിലെ നിഷ്കർഷകൾ ഉത്സുകരായിരുന്നു എന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ എത്രപഠിച്ചാലും എത്ര ഉയർന്നാലും സാമ്പത്തികമായ ഉന്നതി പ്രാപിച്ചാലും അടിസ്ഥാന ഗുണങ്ങൾ അങ്ങനെയുള്ളവരിൽ കാണാം.