Quick Enquiry


ST. TERESE OF AVILA

                                                          സ്‌പെയിനിലെ കാസറ്റിൻ പ്രദേശത്തെ ഡോ.അലോൺസോ സാഞ്ചെസ് സെപഡയുടെയും ഡോണ ബിയാട്രിസ് ഡവീലയുടെയും പുത്രിയായി 1515 മാർച്ച് 28 -ന് ജനിച്ചു .കർശനക്കാരനും ഭക്തനുമായിരുന്നു പിതാവ് മക്കളെ ആഴമായ മതബോധനത്തിലാണ് വളർത്തിയത്.ത്രേസ്യക്ക് 14 വയസുള്ളപ്പോൾ അമ്മ മരിച്ചു അത് മകൾക്ക് വലിയ ആഘാതമായി .സ്‌പെയിനിലെ മൂന്നാം തരം വീരസാഹസിക കഥകൾക്ക് വലിയ പ്രചാരണം ഉണ്ടായിരുന്ന കാലമായിരുന്നു .അമ്മയുടെ മരണം സൃഷ്ടിച്ച ശൂന്യതയിൽ വിപ്ലവവും പരിഷ്‌കാരങ്ങളും ത്രേസിയെ  വല്ലാതെ  സ്വാധിനിച്ചു.മകളിൽ വന്ന മാറ്റം ശ്രദ്ധിച്ച  പിതാവ് അവളെ പഠനത്തിനായി അഗസ്തീനിയൻ സന്യാസിയുടെ ആശ്രമത്തിലെത്തിച്ചെങ്കിലും ,ഒന്നര വർഷം കഴിഞ്ഞു കടുത്ത മലേറിയ പിടിച്ചു .അവശനിലയിൽ ആയപ്പോൾ വീട്ടിലേക്ക് കൊണ്ടുപോയി.

                                                   സന്യാസി ആകാനുള്ള ത്രേസ്യയുടെ തീരുമാനം ആദ്യം പിതാവ് എതിർത്തെങ്കിലും പിന്നീട് ഇഷ്ടത്തിന് വഴങ്ങി .ആവിലായിലെ കർമലീത്താ മഠത്തിൽ ചേർന്നു വൃത വാഗ്ദാനം നടത്തിയെങ്കിലും രോഗ ബാധിതയായതു മൂലം അധികം താമസിക്കാതെ വീട്ടിലേക്ക് മടങ്ങി .ഇത്തവണ രോഗമുക്തി ഏറെ നാൾ കൊണ്ടാണ് നടന്നത്.

                                                                               നവീകൃതസന്യാസ സഭകളുടെ സ്ഥാപക എന്നതിലുപരി ആത്മീയ സാഹിത്യത്തിന് എണ്ണപ്പെട്ട സംഭാവനകൾ നൽകിയ എഴുത്തുകാരി എന്ന നിലയിലാണ് ആവിലായിലെ ത്രേസ്യാ അറിയപ്പെടുന്നത് ഔപചാരിക വിദ്യാഭ്യാസം വളരെ കുറച്ചു മാത്രം കിട്ടിയിരുന്ന അവർ എഴുതിയിരുന്നത് സ്പാനിഷ് ഭാഷയുടെ കാസറ്റിലിയൻ നാട്ടുരൂപത്തിൽ ആണ്.

                                                                               അവസാനം വരെ കർമ്മനിരതയായിരുന്നു ത്രേസ്യ നവീകൃത സന്യാസാ സമൂഹങ്ങളുടെ സ്ഥാപനമായി ബന്ധപ്പെട്ട് കിഴക്കൻ സ്‌പെയിനിലെ അൽബയിലേക്ക് നടത്തിയ വിഷമ പൂർണമായ യാത്രക്കിടയിൽ തീർത്തും അവശയായി .അൽബയിലെത്തി മൂന്ന് ദിവസം കഴിഞ്ഞു 1582 ഒക്ടോബർ 4 -ന് മരിച്ചു .പതിനഞ്ചാം ഗ്രിഗോറിയോസ് മാർപാപ്പ 1622 ൽ വിശുദ്ധ പദവിയിലേക്കുയർത്തി 1970 -ന് ആറാം പോൾ മാർപാപ്പ അവളെ വേദപാരംഗതയായി പ്രഖ്യാപിച്ചു .