Quick Enquiry


ST. DON BOSCO

                      ഇറ്റലിയിലെ വ്യവസായ കേന്ദ്രമായ ടൂർ.എന്ന പട്ടണത്തിനടുത്തുള്ള ബെക്കിം എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര കർഷക കുടുംബം.സന്തോഷത്തോടെ ജീവിച്ചിരുന്ന കാലം കൃഷിയായിരുന്നു പ്രധാന വരുമാനം. അങ്ങനെ കഴിഞ്ഞിരുന്ന സമയത്താണ് ഫ്രാൻസിസിന്റെ ഭാര്യ മരിക്കുന്നത്. 1912 ജൂൺ 16 -ന് ഒക്കിയോന കുടുംബത്തിലെ മാർഗരറ്റിനെ വിവാഹം കഴിച്ചു അവൾ ഭക്തയും സുകൃതിനിയും ആയ സ്ത്രീയായിരുന്നു.അവൾ അവരെ സ്നേഹത്തോടെ പരിചരിച്ചു.1815 ഓഗസ്റ്റ് 16-ന് രണ്ടാമത്തെ കുഞ്ഞായി ജോൺ എന്ന ഡോൺ ബോസ്കോ പിറന്നു. സന്തോഷത്തോടെ ജീവിച്ചു പോന്നു അപ്പോൾ ആണ് കുടുംബത്തെ നടുക്കിക്കൊണ്ടു 1817 മെയ് 11 ന് ഫ്രാൻസിസിന്റെ മരണം.

                                      അമ്മയും മകനുമായുള്ള ഒരു സവിശേഷമായ ബന്ധം ഡോൺബോസ്‌കോയുടെ ജീവിതത്തിൽ ഉടനീളം കാണാമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതചരിത്രം മുഴുവൻ അമ്മയെ ചുറ്റിപ്പറ്റിയായിരുന്നു.ബൈബിലെ  കഥകൾ പറഞ്ഞുകൊടുത്തു അമ്മ അവരെ സന്മാർഗത്തിലേക്ക് നയിച്ചു. സ്വപ്നങ്ങളിലൂടെ ദൈവം ജോണിനോട് സംസാരിക്കുകയും സന്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു "സ്വപ്നക്കാരൻ "എന്ന പേര് തന്നെ ഉണ്ടായി.തന്റെ പ്രായക്കാരെ പറഞ്ഞു തിരുത്തുവാൻ അദ്ദേഹത്തിന് നല്ല കഴിവായിരുന്നു.

                                                      1826 മാർച്ച് 26 -ന് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി.ഒരു വൈദികനാകാനുള്ള ആഗ്രഹം അവനിൽ മുളയെടുത്തു എന്നാൽ മാർഗരറ്റിന്റെ കയ്യിൽ പണമില്ല.കൂടാതെ മുത്തമകനായ ആന്റണിയുടെ ദുർനടപ്പും എതിർപ്പും.ഈ പ്രത്യേക സാഹചര്യത്തിലാണ് ജോൺ പ്രായമുള്ള ഫാ. കൊളോസയെ കണ്ടുമുട്ടുന്നത്.ഈ പരിചയപ്പെടൽ ഗുരുശിഷ്യ ബന്ധത്തിലേക്ക് വളർന്നു.അവനെ ലത്തീൻ പഠിപ്പിക്കാമെന്നേറ്റു.അധ്വാനിച്ചു പഠിക്കാൻ തീരുമാനിച്ചു അദ്ദേഹം ഒരു കൃഷിപ്പണിക്ക് പോയി.കുടുംബത്തിന്റെ കഷ്ടത മനസിലാക്കി ഫാ. കൊളോസ തന്റെ കൂടെ നിർത്തി പഠിപ്പിക്കാമെന്നേറ്റു.അധികനാൾ കഴിയും മുൻപ് ഫാ. കൊളോസ മരണമടഞ്ഞു.

                                                          ഫാ. കൊളോസയുടെ മരണത്തിനുശേഷം ആ കുടുംബത്തെ സഹായിക്കാനായി അമ്മാവൻ എത്തി.അമ്മാവന്റെ സഹായത്തോടെ അവനെ പഠിക്കാൻ ചേർത്തു പഠനം നല്ല വിഷമയായിരുന്നു ഈ പഠനം കൊണ്ട് അദ്ദേഹത്തിന്  ഒന്നും ഒന്നും നേടാൻ കഴിഞ്ഞില്ല.പഠിക്കാൻ പോകുന്നതിന് മൂത്ത സഹോദരൻ ആന്റണിക്ക് എതിർപ്പായി.അവൻ അമ്മയെ അനുസരിക്കാതെ ആയി അവസാനം സഹിക്കെട്ട മാർഗരറ്റ് അവർ താമസിച്ചിരുന്ന വീട് ആന്റണിക്ക് കൊടുത്തിട്ടു ജോസഫിനെയും ജോണിനെയും കൂട്ടി മറ്റൊരു സ്ഥലത്തു താമസമാക്കി കന്നുകാലികളെ നോക്കി ഉപജീവനം നടത്തി.

                                                     വൈദികപഠനം ആരംഭിച്ച ജോൺ 1841 -ന് സെമിനാരി പഠനം പൂർത്തിയാക്കി 1841 ജൂൺ 5 -ന് വൈദിക പട്ടം നൽകി.6 -ന് പ്രഥമ ബലി അർപ്പിച്ചു.അന്നുമുതൽ ജോൺ ഡോൺബോസ്‌കോ എന്ന് അറിയപ്പെടാൻ തുടങ്ങി.1841 നവംബർ അദ്ദേഹത്തിനെ ഉപരിപഠനത്തിനായി കോൺവിത്തോയിൽ ചേർന്നു.പഠനത്തിനിടയിൽ ആഴ്ചതോറും അവിടെയുള്ള ദുർഗുണ പരിഹാര പാഠശാല സന്ദർശിക്കുകയും കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുകയും ചെയ്തു.പഠനശേഷം അദ്ദേഹത്തെ ഇടവക വികാരിയായി ബിഷപ്പ് അയച്ചു.എന്നാൽ കുട്ടികളുടയും യുവാക്കളുടെയും ഇടയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് ആഗ്രഹമായി അങനെ സന്യാസസഭയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.അങ്ങനെ ബിഷപ്പിന്റെയും ഫാ.കഫാസോയുടെയും അംഗീകാരം കിട്ടി.

                                                        അധികനാൾ അവിടുത്തെ പ്രവർത്തങ്ങൾ കൊണ്ടുപോകൻ സാധിച്ചില്ല.ജനങ്ങൾ ഒറട്ടറിയുടെ പേരിൽ ഇരു ചേരികളായി തിരിഞ്ഞു.അദ്ദേഹം ഹൃദയം നുറുങ്ങി പ്രാർത്ഥിച്ചു.  പ്രാർത്ഥന കഴിഞ്ഞു തിരിച്ചു വന്നപ്പോൾ പിനാർഡി എന്നൊരു മനുഷ്യൻ സഹായവും ആയി വന്നു അദ്ദേഹം ഒരു വീടും സ്ഥലവും പരിചയപ്പെടുത്തി. താമസിക്കാതെ ഡോൺബോസ്‌കോ രോഗിയായി.വിശ്രമിച്ചില്ലങ്കിൽ കിടപ്പിലാകും എന്ന് ഡോക്ടർസ് പറഞ്ഞു.ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം ആ വീട് വാങ്ങി കുട്ടികളെ നോക്കാൻ അദ്ദേഹം അമ്മയെ കൊണ്ടുവന്നു .കുട്ടികൾ മാർഗരറ്റിനെ മാമ്മാ എന്ന് വിളിച്ചു.

                                                                   അദ്ദേഹത്തെ രോഗങ്ങൾ വല്ലാതെ തളർത്തി 1888 ജനുവരി 29 -ന് അവസാനമായി ദിവ്യകാരുണ്യ സ്വീകരണം നടത്തി .ഈ നാളുകളിൽ അദ്ദേഹത്തെ തളർവാതം പിടിപെട്ടു .1888 ജനുവരി 31 -ന് ഡോൺബോസ്‌കോ തന്റെ രക്ഷകന്റെ അടുത്തേക്ക് പറന്നുയർന്നു .

                                                         1934 ഏപ്രിൽ 1 -ന് പതിനൊന്നാം പീയൂസ് മാർപാപ്പ വിശുദ്ധൻ എന്ന് നാമകരണം ചെയ്തു .1936 മാർച്ച് 25 -ന് തിരുസഭ അദ്ദേഹത്തെ കത്തോലിക്കാ പ്രസിദ്ധികരണങ്ങളുടെ മദ്ധ്യസ്ഥനായും 1958 ജനുവരി 25-ന് ഇറ്റലിയിലെ തൊഴിൽ പഠിക്കുന്ന ചെറുപ്പക്കാരുടെ രക്ഷാധികാരിയായി ഉയർത്തി.