Quick Enquiry


ST. MAXIMILIAN KOLBE

 പോളണ്ടിലെ ഒരു കൊച്ചു ഗ്രാമമായ ഡുൻസ്കാവോളയിൽ കോൻബെ കുടുംബത്തിലെ ജൂലിയസിന്റെയും മരിയന്നയുടെയും രണ്ടാമത്തെ പുത്രനായി 1894 ജനുവരി 8 -ന് മാക്സിമില്യൻ ജനിച്ചു .അന്നു തന്നെ കുഞ്ഞിനെ മാതാവിന്റെ നാമത്തിലുള്ള ഇടവകപ്പള്ളിയിൽ കൊണ്ടുപോയി മാമോദിസ നൽകി .റെയ്മണ്ട് എന്നപേരും നൽകി . 

                                 മാതാവിനോട് ഈ കുടുംബത്തിന് പ്രത്യേക ഭക്തിയുണ്ടായിരുന്നു .തുണിവില്പനക്ക് കൂടുതൽ സത്യതയുള്ളതിനാൽ നെയ്ത്തുകാരനായ കോൻബെ കുടുംബം പബിയാനിസ് എന്ന സ്ഥലത്തേക്ക് താമസം മാറി.അവിടെയുള്ള സെനറ്റ് മാത്യൂസ് ദേവാലയത്തിൽ വച്ച് റെയ്മണ്ടിന്റെ ആദ്യകുർബാന സ്വീകരണം     

                                1910 ൽ അദ്ദേഹം  വൈദിക പഠനം പൂർത്തിയാക്കി തുടർന്ന് 1910 സെപ്‌റ്റംബർ 4 -ന് സഭാവസ്ത്രം സ്വീകരിച്ചു ഫ്രാൻസിസ്കൻ സഭയിൽ അംഗം ആയി .പിന്നീട് പഠനത്തിനായി റോമിൽ പോയി ഡോക്ടറെറ്റ് നേടി അന്ന് കേവലം ഇരുപത്തിയൊന്ന്‌ വയസായിരുന്നു .അക്കാലത്തു ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചു അദ്ദേഹത്തിന്റെ പിതാവ് പട്ടാളത്തിൽ ചേർന്നു .റഷ്യൻ പട്ടാളത്തിന്റെ പിടിയിലായ അദ്ദേഹം വധിക്കപ്പെട്ടു .അമ്മയായ മരിയന്ന ബനഡിക്ട് സിസ്റ്റേഴ്സിന്റെ മൂന്നാം സഭയിൽ അംഗത്വം സ്വീകരിച്ചിരുന്നു .1917 വൈകുന്നേരം കളിക്കുന്നതിനിടെ പെട്ടന്ന് തളർന്നു വീണു രക്തം ഛർദിച്ചു .ഡോക്ടർമാരുടെ പരിശോധനയിൽ ക്ഷയരോഗമാണെന്ന് മനസിലായി.

                                                        വിശ്രമം കഴിഞ്ഞു റോമിലെത്തിയ അദ്ദേഹം കന്യാമാറിയത്തിനുവേണ്ടി ഒരു സൈന്യം രൂപീകരിക്കാൻ ആഗ്രഹിച്ചു .അമലോത്ഭവ സൈന്യം എന്നപേരിൽ 1917 ഒക്ടോബർയിൽ ആദ്യ യോഗം ചേർന്നു ഒന്നാം ലോക മഹായുദ്ധം അവസാനിച്ചപ്പോൾ അദ്ദേഹം സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകൻ ആഗ്രഹിച്ചു.അമ്മയെയും സഹോദരിയെയും പോയി കണ്ടു .അദ്ദേഹത്തിന് രോഗം കൂടുതലായി കൂടുതൽ സമയം വിശ്രമത്തിലും ചിക്തത്സയിലും കഴിച്ചുകൂട്ടി .അമലോഭവ നഗരം അതിന്റെ സുവർണ്ണ ദിശയിലേക്ക്വളർന്നുകൊണ്ടിരിക്കുകയായിരുന്നു 1939 ൽ ഹിറ്റ്‌ലർ പോളണ്ടിനെ ആക്രമിച്ചു മാക്സിമില്യനും മറ്റുള്ളവരും തടവിലാക്കപ്പെട്ടു .                                                                        1941 ജൂലൈ 28 -ന് തടവറയിൽ നിന്ന് ഒരാൾ രക്ഷപ്പെട്ടു .പകരം പത്തുപേരെ പട്ടിണിക്കിട്ട് കൊല്ലാൻ തീരുമാനിച്ചു.ആ ലിസ്റ്റിൽപെട്ട ഗായോണിഷെക് എന്നയാൾക്കു പകരം മാക്സിമില്യ മറിക്കാൻ തയാറായി .അങനെ അവർ ചെറിയ അറയിൽ അടക്കപ്പെട്ടു .പതിനഞ്ചു ദിവസം കൊണ്ട് 5 പേർ മരിച്ചു ബാക്കിയുള്ളവരെ വിഷം കുത്തിവെച്ചു കൊല്ലാൻ ഉത്തരവായി .1941 ആഗസ്റ്റ് 14 -ന്   മാക്സിമില്യയെ വിഷം വെച്ചു കൊന്നു .പിറ്റേന്ന് മൃതദേഹം തീച്ചൂളയിൽ ദഹിപ്പിച്ചു.

                                                                  1971 ഒക്ടോബർ 17 -ന് പോൾ ആറാമൻ മാർപാപ്പ ഫാ.മാക്സിമില്യ കോൻ ബെയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യപിച്ചു.1982 ഒക്ടോബർ 10 -ന് ജോൺ പോൽ രണ്ടാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യപിച്ചു.