Quick Enquiry


ST. ANTONY

                                                                 ഓഗസ്റ്റ് 15 -ന് ബോയിലണ് ദമ്പതികളുടെ ആദ്യത്തെ പുത്രനായി അന്തോനീസ് ജനിച്ചു.മാതാപിതാക്കൾ അവനെ ഫെർണാൻഡോ എന്ന് വിളിച്ചു അത് അവനു ജ്ഞാനസ്നാത്തിൽ നൽകപ്പെട്ട പേരായിരുന്നു.ലിസ്ബണിലെ ഒരു അഗസ്റ്റീനിയൻ വിദ്യാലയത്തിലാണ് അവൻ പഠനം ആരംഭിച്ചത്.രണ്ടു വർഷത്തിനുശേഷം  അഗസ്റ്റീനിയൻ സഭക്കാരുടെ സെന്റ്  വിൻസെന്റ് ആശ്രമത്തിൽ അംഗമായി വൈദിക പഠനംആരംഭിച്ചു.                                                                                                                                                                     1219 ൽ വൈദികനായി.സാന്താക്രൂസ് ആശ്രമത്തിൽ അതിഥികളെ സ്വീകരിക്കുന്ന ജോലിയാണ് കിട്ടിയത്.ഒരിക്കൽ അതിഥികളെ സ്വീകരിക്കുന്ന അവസരത്തിൽ ഫ്രാൻസിസ് അസ്സിസിയുടെ സഭയിൽപ്പെട്ട ഏതാനം ധർമ്മ ഭിഷുക്കളെ പരിചയപ്പെടാൻ ഇടയായി.അവരുടെ ദരിദ്ര വ്രതവും ,ലളിത ജീവിതവും ഏറെ ആകർഷിച്ചു.മെറോക്കൊയിൽകുരിശുയുദ്ധ രംഗത്തു രക്തസാക്ഷിത്വം വഹിച്ച അഞ്ചു ഫ്രാൻസിസ്കൻ ധർമ്മ ഭടൻമാരുടെ ധീരോജ്ജ്വലമായ ആത്മത്യാഗത്തെപ്പറ്റി ഇവരിൽ നിന്ന് അദ്ദേഹം കേട്ടു .ഫ്രാൻസിസ്കൻ സഭയിൽ ചേർന്ന് യേശുവിനുവേണ്ടി രക്തസാക്ഷിയാകാൻ അദ്ദേഹം ആഗ്രഹിച്ചു.ആഗ്രഹം അധികാരികളെ അറിയിച്ചു.അനുവാദം കിട്ടിയ  അദ്ദേഹം ഫ്രാൻസിസ്കൻ സഭയിൽ ചേർന്നു.ജീവിത പരിവർത്തനത്തിന്റെ സൂചകമായി "അന്തോനീസ് "എന്ന പേര് സ്വീകരിച്ചു .

                                              രക്തസാക്ഷിത്വംമണിയണം എന്ന ചിന്തയോടെ മെറോക്കോയിലേക്ക് കപ്പൽ കയറി.അവിടെ എത്തിയ അദ്ദേഹത്തിന് രോഗം പിടിപെട്ടു രണ്ടുമാസം കിടന്നകിടപ്പിൽ തന്നെ അൽപ്പം ഭേദമായപ്പോൾ തിരികെ വരൻ നിർബന്ധിതനായി .1221 മെയ് 30 -ന് നടക്കുന്ന ഫ്രാൻസിസ്കൻ സന്യാസിമാരുടെ സമ്മേളനത്തിൽ സബന്ധിക്കുവാൻ  അദ്ദേഹവും യാത്രയായി സഭാസ്ഥാപിതനായ ഫ്രാൻസിസ് രോഗാതുരനാണെങ്കിലും സമ്മേളനത്തിൽ സന്നിഹിതനായിരുന്നു.സഭാസ്ഥപിതനായ ഫ്രാൻസിസ് അസ്സീസിയുടെ മരണശേഷം പിൻഗാമിയായി തിരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ച അപിപ്രയും ആരായാൻ അന്തോനീസിനെ ആയിരുന്നു. ഈ ദൗത്യവുമായി റോമിൽ എത്തി ഗ്രിഗറി ഒമ്പതാമാൻ വാത്സല്യ പൂർവ്വം സ്വീകരിച്ചു.മാർപാപ്പയുടെ പ്രത്യേക താല്പര്യത്താൽ അദ്ദേഹം റോമിൽ പീഡാനുഭവ പ്രസംഗം നടത്തി അന്ന് അദ്ദേഹത്തിനു ഭാഷാവരം കിട്ടി. 

                                  പാദുവയിൽ  എത്തിയ അന്തോനീസ് ക്ഷിണിതനായി കാണപ്പെട്ടു. പ്രസംഗം നടത്താൻ വയ്യന്നായി. ഒസ്സാറ്റിയയിലെ കർദിനാളിന്റെ നിർദ്ദേശപ്രകാരം ഓർമ്മക്കുറിപ്പുകൾ എഴുതാൻതുടങ്ങി.ക്ഷീണം കൂടിയ അദ്ദേഹത്തെ ക്ലാരാ മഠം വക അഗതിമന്ദിരത്തിൽ പ്രവേശിപ്പിച്ചു. അവിടെവച്ചു കുമ്പസാരവും വി .കുർബാനയും കൈകൊണ്ടു. മത്തിന്റെ അവസാന നിമിഷങ്ങൾ രോഗീലേപനം നൽകി.1231 ജൂൺ 13 -ന് ആ പുണ്യാത്മാവ് സ്വർഗത്തിലേക്ക് യാത്രയായി