Quick Enquiry


ST. THERESE OF LISIEUX

 1873 ജനുവരി 2-ന് വെള്ളിയാഴ്ച ലൂയി മാർട്ടിന്റെയും സെലി ഗ്വാരിന്റെയും ഒമ്പതാമത്തെ സന്താനമായി ഒരു  പെൺ കുഞ്ഞു ജനിച്ചു. ജനനസമയത്ത് കുഞ്ഞിന്റെ ആരോഗ്യ നില വളരെ മോശമായിരുന്നു. അതുകൊണ്ടു ജനുവരി 4-ന് മാമ്മോദീസ നൽകി. കുഞ്ഞിന് മരിയ  ഫ്രാൻസുവാസ് തെരേസ എന്ന് പേരിട്ടു. എങ്കിലും അപ്പച്ചൻ തന്റെ മുത്തിനെ "കൊച്ചുറാണി "എന്ന് വിളിച്ചു. സെലി ഗ്വാരിന് അർബുദത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി അവളുടെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു അതിനാൽ കൊച്ചു റാണിയെ റോസ് തെയ്യ എന്നുപേരുള്ള ഒരു അയയുടെ ഭാവനത്തിലാക്കി ഒരു വർഷം അവൾ അവിടെയാണ് വളർന്നത്.

 

വിവാഹിതയാകുന്നതിനുമുമ്പുള്ള സെലിഗ്വരിയുടെ പ്രാർത്ഥന ദൈവം കേട്ടു അവർക്ക് ഒമ്പത് മക്കളെ നൽകി. മരിയ ലൂയി ,മരിയ പൗളിൻ, മരിയ ലയോനി, മരിയ ഹെലൻ, മരിയ ജോസഫ്, ജോൺ ബാപ്റ്റിസ്റ്റ, മരിയ സെലിൻ, മരിയ മെലാനി ത്രേസ്സ്യ, മരിയ ഫാൻസു വാസ് തെരേസ ഇവരിൽ നാലു പേർ ജനിച്ചു അധികനാൾ കഴിയുംമുമ്പ് തന്നെ മരിച്ചു.

 

ആരോഗ്യം വീണ്ടെടുത്ത കൊച്ചുറാണിയെ തിരികെ കൊണ്ടുവന്നു ചേച്ചിമാരെ വലിയ ഇഷ്ട്മായിരുന്നു. 1877 ഓഗസ്റ്റ് 28-ന് സെലിഗ്വരിൻ മരിച്ചു. അന്ന് കൊച്ചുറാണിക്ക് പ്രായം 4 വയസും 8 മാസവും.

 

അമ്മയുടെ മരണത്തിനുശഷം 1877 നവംബർ മാസത്തിൽ ലൂയിമാർട്ടിൻ മക്കളെയുംകൊണ്ട് അലൻസോണിൽ നിന്നും 50 മൈൽ അകലെയുള്ള ലിസ്സ്യു എന്ന കൊച്ചു ഗ്രാമത്തിലേക്ക് താമസം മാറ്റി. അമ്മയുടെ സ്ഥാനത്തു നിന്ന് പൗളിൻ ചേച്ചി കൊച്ചുറാണിയെ പരിശീലിപ്പിക്കാൻ തുടങ്ങി. പൗളിൻ ചേച്ചി മഠത്തിൽ ചേരാൻ പോകുന്നു എന്ന വാർത്ത കൊച്ചുത്രേസ്യയെ തളർത്തി. മഠത്തിലെ ജീവിത രീതിയെപ്പറ്റിയും സ്നേഹവായ്പ്പുകളെപ്പറ്റിയും പൗളിന പറഞ്ഞുകൊടുത്തു. ഒരു ഞായർഴ്ച അവൾ മഠത്തിലെത്തി തന്റെ ആഗ്രഹം അറിയിച്ചു. പക്ഷെ കൊച്ചുറാണിക്ക് പ്രായം ആയിരുന്നില്ല 16 വയസായിട്ട് ആലോചിക്കാം എന്ന് അധികാരികൾ അറിയിച്ചു .

 

മാനസിക സമ്മർദ്ധങ്ങളുടെ ഫലമായി പത്താമത്തെ വയസിൽ അവൾ രോഗബാധിതയായി ഒരു  ഭിഷഗ്വരനും അവളെ സുഖപ്പെടുത്താൻ കഴിഞ്ഞില്ല. ചേച്ചിമാരും അപ്പച്ചനും അവളെ ഓർത്തു വിഷമിച്ചു അവളുടെ ആരോഗ്യനില വഷളായി അവർ മാതാവിന്റെ ഒരു തിരുസ്വരുപം മുറിയിൽ വച്ച് പ്രാർത്ഥിച്ചു. അന്ന് രാവിലെ അപ്പച്ചൻ കുർബ്ബാനക്കുപോയി പ്രാർത്ഥിച്ചു. ഈ സമയം മുറിയിൽ ഉണ്ടായിരുന്ന മാതാവിന്റെ തിരുസ്വരുപം അവളെ നോക്കി പുഞ്ചിരിച്ചു അവൾ പെട്ടന്ന് സുഖം പ്രാപിച്ചു.  1884 മെയ് 8 -ന് ദിവ്യകാരുണ്യ ഈശോയെ സ്വീകരിച്ചു.

 

 ഒരു ദിവസം ലൂയി മാർട്ടിൻ തോട്ടത്തിൽ ഉലാത്തുന്ന സമയം,മതിൽ മുളച്ചുപൊന്തിയ ഒരു ചെറിയ ചെടി പൂവോടെ പറിച്ചെടുത്തു കൊച്ചുറാണിക്ക് കൊടുത്തു പറഞ്ഞു :- മോളെ നീയാണ് ഈ ചെറിയ വെളുത്ത പൂവ്. സ്വർഗ്ഗസ്ഥനായ പിതാവ് ഈ പൂവിനെ എന്നപോലെ നിന്നെയും കാത്തുപാലിക്കും. ആ പൂവ് മരണം വരെ സൂക്ഷിച്ചിരുന്നു. അന്നു മുതൽ ചെറുപുഷ്പം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 

 

1887 മെയ് 20 -ന് പെന്തക്കുസ്താ തിരുനാളിൽ മഠത്തിൽ ചേരുവാനുള്ള ആഗ്രഹം അവൾ അറിയിച്ചു പ്രായക്കുറവുമൂലം തീരുമാനത്തിൽ നിന്ന് പിൻമാറ്റാൻ ശ്രമിച്ചെങ്കിലും അവസാനം സമ്മതിക്കേണ്ടിവന്നു. അങനെ അവൾ പൗളിൻ ചേച്ചിയുടെ അടുത്തെത്തി 21 വയസാകാതെ മഠത്തിൽ ചേരാൻ സുപ്പീരിയച്ചൻ അനുവദിക്കില്ലന്നു പൗളിൻ തറപ്പിച്ചു പറഞ്ഞു. അവർ പോയി അച്ഛനെ കണ്ടു. മെത്രാൻ അനുവദിക്കുകയാണെങ്കിൽ എനിക്ക് വിരോധമില്ല എന്ന് അച്ഛൻ അറിയിച്ചു. 1887 ഒക്ടോബർ 31 -ന് കൊച്ചുറാണി അപ്പനുമൊത്തു മെത്രാനെ  കാണാനായി പോയി ആഗമനോദ്ദേശ്യം അറിയിച്ചു കൊച്ചുറാണിക്ക് പ്രായം കുറവുള്ളതിനാൽ കർമ്മല മഠത്തിലെ സുപ്പീരിയറോട് തനിക്കു സാസംസാരിക്കണമെന്നു പിതാവ് പറഞ്ഞു. സുപ്പീരിയർ നേരത്തെ തന്നെ വിലക്കിയിരുന്നതായി ലൂയി പറഞ്ഞു :- പിതാവിൽ നിന്ന് അനുവാദം ലഭിച്ചില്ലെങ്കിൽ ഞങൾ പരിശുദ്ധ മാർപാപ്പയുടെ അടുക്കലെത്തി അനുവാദം തരാൻ അപേക്ഷിക്കും. 1887 നവംബർ 4 -ന് അവർ റോമിലേക്ക് തിരിച്ചു. 13 -നു റോമിലെ പ്രാന്താപ്രേദേശത്തെത്തി. റോമിലെത്തി 7 ദിവസത്തിന് ശേഷമാണു മാർപ്പാപ്പയെ കാണാൻ സാധിച്ചത്. പിതാവിനോട് മഠത്തിൽ ചേരണമെന്ന് ആവശ്യപ്പെട്ടു എന്നാൽ പിതാവിന് ഭാഷ മനസിലായിരുന്നില്ലായിരുന്നു. ആ സമയത്തു കൂടെ ഉണ്ടായിരുന്ന റെവ.റോണി ഇടപ്പെട്ട് വിശുദ്ധികരിച്ചുകൊടുത്തു. പിതാവ് അനുകൂലിചോന്നും സംസാരിച്ചില്ല. വീട്ടിൽ തിരിച്ചെത്തിയ അവൾ ബിഷപ്പിനു കത്തെഴുതി. കർമ്മലിൽ ചേരാനുള്ള അനുവാദം നൽകി കൊണ്ടുള്ള കത്ത്  മഠത്തിലെ അധികരിക്കു നൽകി. അങ്ങനെ ഏപ്രിൽ  9 -ന്  മഠത്തിൽ ചേർന്നു.

 

1889 -ന് അവൾ സഭാ വസ്ത്ര സ്വീകരിച്ചു. ഫെബ്രുവരിയിൽ ലൂയി മാർട്ടിൻ അസുഖം മൂലം ആശുപത്രിൽ പ്രേവേശിപ്പിച്ചു. 1890 ൽ കൊച്ചുറാണിയുടെ ശിരോവസ്ത്ര സ്വീകരണം. അന്ന് അധികം ആഘോഷങ്ങൾ ഒന്നും ഇല്ലായിരുന്നു ലൂയി മാർട്ടിൻ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ ആയിരുന്നു. 1894 ജൂലൈ 29-ന് ലൂയി മാർട്ടിൻ സ്വർഗത്തിലേക്ക് യാത്രയായി. ആ വർഷം തന്നെ സെലിൻ ചേച്ചിയും മഠത്തിൽ ചേർന്നു

ക്ഷയരോഗം കൊച്ചുറാണിയുടെ കുടലുകളിൽ പിടികൂടി. ശരീരം മുഴുവൻ വേദന.ഛർദിയും പനിയും. കൊച്ചുറാണിക്ക് രോഗം കലശലായി. കൂടെകൂടെ രക്തം ഛർദിക്കാൻ തുടങ്ങി. അവൾ മരണത്തിനു നന്നായി ഒരുങ്ങി. സ്വർഗ്ഗത്തിൽ എത്തുന്നതാണ് തന്റെ ആനന്ദം എന്നവൾ വെളിപ്പെടുത്തി. 1897 ഓഗസ്റ്റ് 19 -ന് അവൾ അവസാനമായി ദിവ്യകാരുണ്യ സ്വീകരണം നടത്തി. 1897  വേദനകളെ പുഷ്പങ്ങളാക്കി മാറ്റിയ വെള്ളിരിപ്രാവ് സ്വർഗ്ഗസ്ഥനായ നാഥന്റെ പക്കലേക്ക്. സെപ്റ്റംബർ 30-ന്   പറന്നുയർന്നു.

 

1908 -ന് കൊച്ചുറാണിയുടെ നാമകരണ നടപടികൾ  ആരംഭിച്ചു. 1923 ഏപ്രിൽ 29 -ന്  പതിനൊന്നാം പീയൂസ് മാർപാപ്പ കൊച്ചുത്രേസിയെ ധന്യ എന്ന് നാമകരണം ചെയ്തു. 1923 ൽ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1925 മെയ് 17 -ന് വിശുദ്ധ എന്ന് നാമകരണം ചെയ്തു. 1927 ഡിസംബർ 14 -ന് വി.കൊച്ചുത്രേസിയെ അഖിലലോക മിഷന്റെ മദ്ധ്യസ്ഥയായി മാർപാപ്പ പ്രഖ്യാപിച്ചു. 1944 കൊച്ചുത്രേസിയെ ഫ്രാൻസിന്റെ രണ്ടാമത്തെ മദ്ധ്യസ്ഥയായി മാർപാപ്പ പ്രഖ്യാപിച്ചു. 1997 ഒക്ടോബർ 19 -ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ  വി.കൊച്ചുത്രേസിയെ സാർവത്രിക സഭയുടെ മൂന്നാമത്തെ  വനിതാ വേദപാരംഗതയായി പ്രഖ്യാപിച്ചു.