Quick Enquiry


ST.MARIA GORETTI

                                                ഇറ്റലിയിലെ അങ്കോണ പി പ്രവിശ്യയിൽ കോറിനാണ്ടോ എന്നസ്ഥലതത് 1890 ഒക്ടോബർ 16 -ന് ലൂയിജിയുടെയും അസുന്തയുടെയും മൂന്നാമത്തെ മകളായി ജനിച്ചു ..മരിയക്ക് 6 വയസുള്ളപ്പോൾ അവരുടെ കുടംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാകുകയും കൃഷി സ്ഥലമെല്ലാം വിറ്റ് മറ്റു കൃഷിക്കാർക്ക് വേണ്ടി ജോലി ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്തു .താമസിക്കാതെ മരിയയുടെ പിതാവ് രോഗം മൂലം മരണപ്പെട്ടു .അമ്മയും സഹോദരങ്ങളും പറമ്പിൽ ജോലി ചെയുമ്പോൾ അവൾ വീട്ടുജോലികൾ ചെയ്തു .വളരെ കഷ്ടത നിറഞ്ഞതാണെകിലും സ്നേഹത്തോടെ അവർ ജീവിച്ചു .പിന്നീട് അവർ ലീ ഫെറീ എന്ന സ്ഥലത്തേക്ക് താമസം മാറുകയും അവിടെ സെറിനെല്ലി എന്ന കുടുംബത്തിന്റെ കൂടെ അവരുടെ വീടിന്റെ ഒരു ഭാഗത്തു താമസമാരംഭിക്കുകയും ചെയ്തു.

                                             വീട്ടിൽ ഒറ്റക്കിരുന്നു വാസ്ത്രം തുന്നിക്കൊണ്ടിരുന്ന മരിയയെ സെറിനെല്ലി കുടുംബത്തിലെ  അലക്‌സാൻട്രോ തന്റെ ഇംഗിതത്തിനു വഴങ്ങാൻ നിർബന്ധിക്കുകയും അല്ലാത്ത പക്ഷം കൊന്നു കളയും എന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തു.അയാൾ അവളെ മാനഭംഗപ്പെടുത്താൻ ഒരുകുകയായിരുന്നു എന്നാൽ മരിയ അയാൾ ചെയ്യാൻ പോകുന്നത് മാരകമായ പാപമാണെന്നും നരകത്തിൽ പോകുമെന്നും പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിച്ചു ഒടുവിൽ കീഴ്പെടുന്നതിനേക്കാൾ മരിക്കാൻ തൻ എന്ന് മരിയ പറഞ്ഞപ്പോൾ മരിയയെ പതിനൊന്നു തവണ കുത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ച മരിയയെ വീണ്ടും മൂന്നു തവണ കൂടി  അലക്‌സാൻട്രോ കുത്തി .

                                                         ആ സമയത്തു വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്നു മരിയയുടെ അനിയത്തി തെരേസ ബഹളം കേട്ട് ഉണർന്നു നിലവിളിച്ചു .അതു കേട്ട് ഓടിയെത്തിയ അലക്‌സാൻട്രോയുടെ പിതാവും മരിയയുടെ അമ്മയും ചേർന്ന് രക്തം വാർന്നു കിടക്കുകയായിരുന്ന മരിയയെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു.അവിടെ അവളെ അനസ്തേഷ്യ നൽകാതെ ശാസ്ത്രക്രിയക്ക് വിധേയയാക്കി.എന്നാൽ പരിക്കുകൾ ഭിഷഗ്വരന്മാർക്ക് ചികിൽസിക്കാൻ കഴിയുന്നതിനപ്പുറം ആയിരുന്നു.ശാസ്ത്രക്രിയക്കിടയിൽ അവൾക്ക് ബോധം തിരിച്ചുവന്നു.ഈ സംഭവം നടന്നു ഇരുപത് മണിക്കൂർ കഴിഞ്ഞു 1902 ജൂലൈ 2 -ന് മരിയാ ഈ ലോകത്തോട് വിട പറഞ്ഞു.

                                                         1947 ഏപ്രിൽ 27 -ന് മരിയെ പന്ത്രണ്ടാം പീയൂസ് മാർപാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു .മൂന്ന് വർഷങ്ങൾക്കു ശേഷം 1950 ജൂൺ 24 പന്ത്രണ്ടാം പീയൂസ് മാർപാപ്പ വിശുദ്ധയായി  പ്രഖ്യാപിച്ചു.