Quick Enquiry


ST.PADRE PIO

                                                       1887 മെയ് 25 ന് ഗ്രസിയോയുടെയും ജൂസെപ്പയുടെയും രണ്ടാമത്തെ പുത്രനായി പാദ്രെ പിയോ ജനിച്ചു.പിറ്റേദിവസം തന്നെ മാതാപിതാക്കൾ കുട്ടിയെ മാമോദിസ നൽകി ഫ്രാൻസിസ് എന്ന പേരിട്ടു. കേവലം അഞ്ചു വയസുള്ളപ്പോൾ തന്നെ വൈദികനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു തുടങ്ങി.പത്താമത്തെ വയസിൽ പ്രൈമറി വിദ്യഭ്യാസം ആരംഭിച്ചത് രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കി അതിനുശേഷം പ്രത്യക സാഹചര്യത്തിൽ പഠനം തുടരാൻ സാധിച്ചില്ല 1902 ൽ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി.

                                                     അദ്ദേഹം സെമിനാരിയിൽ ചേരാൻ ആഗ്രഹിച്ചു കപ്പൂച്ചിൻ സഭയാണ് തിരഞ്ഞെടുത്തത്.1903 ജനുവരി 6 ന് നൊവിഷ്യേറ്റിൽ പ്രവേശിച്ചു.അന്ന് ഫ്രാൻസിസ് എന്ന പേര് മാറ്റി പിയോ എന്ന പേര് സ്വീകരിച്ചു.പിയോയുടെ ആരോഗ്യനില മോശമായിരുന്നു 1909 മെയ്മാസത്തിൽ രോഗം മൂർച്ഛിച്ചു.ഡോക്ടർസിന് രോഗം കണ്ടതാൻ കഴിഞ്ഞില്ല അധികാരികൾ വീട്ടിലേക്ക് പറഞ്ഞയച്ചു. ദൈവത്തിന്റെ പ്രത്യക ഇടപെടൽ നിമിത്തം 1909 സഭയിൽ പ്രത്യക നിയമം  വന്നു ഈ നിയമപ്രകാരം സ്വാകാര്യമായി വൈദികപട്ടത്തിനൊരുകുവാൻ അനുമതി കിട്ടി. 

                                                      ഒന്നാം ലോക മഹായുദ്ധത്തിനു അദ്ദേഹത്തെ പട്ടാളത്തിലേക്ക് എടുത്തെങ്കിലും ആരോഗ്യം വഷളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അദ്ദേഹത്തിന് ക്ഷയരോഗം ആണെന്ന് വിധിയെഴുതി പറഞ്ഞയച്ചു.1968  സെപ്റ്റംബർ ഇരുപത് സാൻജിയോവാനി റോതെന്തോയിൽ ഒരു വലിയ ജനസഞ്ചയം ഒരുമിച്ചു കൂടി അന്ന് പിയോ അച്ഛൻ പഞ്ചാക്ഷതം സ്വീകരിച്ചതിന്റെ അമ്പതാം വാർഷിക ദിനമായിരുന്നു.അന്നത്തെ ബലിയിലും ആരാധനയിലും സംബന്ധിച്ചു.അപ്പോളേക്കും ശാരീരികമായി  ക്ഷിണിച്ചിരുന്നു. സെപ്റ്റംബർ 23 തിയതി ഈശോയുടെയും മാതാവിന്റെയും നാമം ഉച്ചരിച്ചുകൊണ്ടു പാദ്രെ പിയോ ഇഹലോകവാസം വെടിഞ്ഞു.1999 മെയ് 2 -ന്  ഴ്ത്തപ്പെട്ടവനായി പ്രഖ്യപിച്ചു. 2002  ജൂൺ 16  -ന് വിശുദ്ധനായി  പ്രഖ്യപിച്ചു.