Quick Enquiry


ST. MARTIN DE PORRES

                                                            സ്‌പെയിനിലെ സൈനികനും ലീമായിലെ പ്രഭുവുമായിരുന്നു ജോൺ ജുവാൻ പോറസ്.അദ്ദേഹം ഒരു ഉന്നത കുല ജാതനായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ അന്നാ വെലാസ് കെവാസ് ക്വസ്സ് എന്ന നീഗ്രോ സ്ത്രീ ആയിരുന്നു .ഡോൺ ജുവാൻ അന്നയെ സ്നേഹിച്ചിരുന്നു ന്യായമായ വിവാഹമായിരുന്നില്ല അവരുടേത് എന്നാൽ ദൈവം അവരെ അനുഗ്രഹിച്ചപ്പോൾ അയാൾ അഹങ്കരിക്കുകയും ഭര്യയെ നിന്ദിക്കുകയും ചെയ്തു.അവരുടെ ദാമ്പത്യ ജീവിതത്തിൽ രണ്ടുകുട്ടികൾ ഉണ്ടായി പെൺകുഞ്ഞിന് ജെയിൻ എന്നും ആ കുഞ്ഞിന് മാർട്ടിൻ എന്നും പേരിട്ടു.വെള്ളക്കാരുടെ സൗന്ദര്യവും ,പദവികളും ,സാമ്പത്തിക സൗഭാഗ്യങ്ങളുമായി ബന്ധപ്പെടാനുള്ള അവസരങ്ങൾ ,ഇവയെല്ലാം കറുത്ത സ്ത്രീയുമായുള്ള ബന്ധത്തിലൂടെ നഷ്ട്മായി അതിനാൽ ഡോൺ ജുവാൻ അവരെ ഉപേക്ഷിച്ചു വീട് വിട്ടു ഉന്നത പദവി തേടി പോയി.

                                                      പിന്നീട് അവൾ തുണികൾ അലക്കി കുടുംബം നോക്കി എന്നാൽ ഒരു ദിവസം അവൾ ജെയിനിന്നെ നോക്കി എന്റെ കണ്ണും വട്ടത്തു കാണരുത് എന്ന് പറഞ്ഞു.മാർട്ടിൻ തന്റെ സഹോദരിയുടെ കൈക്കുപിടിച്ചുകൊണ്ട് തെരുവിലേക്കിറങ്ങി. അമ്മയുടെ മാനസിക നില അവൻ ശരിക്കും മനസിലാക്കി യാതൊരു ദയയും കാണിക്കാത്ത മനോഭാവം അവൻ നന്നായി ഗ്രഹിച്ചു.വർഷങ്ങൾ ഓരോന്നായി കടന്നുപോയി മാർട്ടിൻ വളർന്നു.മാർട്ടിൻ പാവപ്പെട്ടവരെ സഹായിച്ചു.ഡോൺ ജുവാൻ മനസാക്ഷിയോട് സംസാരിച്ചു മനസാന്തരത്താൽ അദ്ദേഹം തിരിച്ചു വന്നു.തിരിച്ചുവന്ന ഡോൺ ജവാനെ സന്തോഷത്തോടെ സ്വീകരിച്ചു അന്നാ, കുട്ടികളെ ചേർത്തുപിടിച്ചു .പിന്നീട് അവരെ വിദ്യാഭ്യാസത്തിനായി അയയ്ച്ചു. 

                                                       രണ്ടു വർഷങ്ങൾ കടന്നുപോയി ഡോൺ ജുവാൻ പനാമയിലെ ഗവർണറായി നിയമിക്കപ്പെട്ടു.മാർട്ടിനെ പഠനത്തിനായി ലെമയിലേക്കു ഡോ.മാഴ്‌സി ലോഡി റിവെരോയുടെ അടുത്തേക്ക് അയച്ചു. പഠനത്തിനിടെ അദ്ദേഹം ഡൊമിനിക്കൻ സഭയിൽ ഭൃത്യനായി ജോലിചെയ്യാൻ അദ്ദേഹം തീരുമാനിച്ചു .ഇരുപത്തിയഞ്ചു വയസുള്ള അവന്റെ പ്രവർത്തികൾ  കണ്ടു ആചാര്യപ്പെട്ടു അധികാരികൾ വൈദികരും മതാധികാരികളും ധരിക്കുന്ന വേഷം ഒരു പ്രതീകം ആണ്. തൻ ക്രിസ്തുവിന്റെതാനെന്നു ഓർമ്മിക്കുന്നതിനുവേണ്ടി മാർട്ടിൻ ഒരു വേഷം വേണം .വൈദികർ ധരിക്കുന്ന വസ്ത്രത്തോടു സാമ്യമുള്ള വസ്ത്രം അദ്ദേഹം ധരിച്ചു പുതിയ ജീവിതം ആരംഭിച്ചു .       

                                                                         മാർട്ടിൻ തന്റെ ജോലികൽ എല്ലാം കൃത്യമായി ചെയ്തു പോന്നു .ഒരു ദിവസം അദ്ദേഹം ആശ്രമം വ്യത്തിയാക്കികൊണ്ടിരിക്കുബോൾ അദ്ദേഹത്തിനു വേന കുടി അടുത്തുനിന്ന വൈദികനോട് മുറിയിൽ പോയി വിശ്രമിക്കണം എന്ന് പറഞ്ഞു .അങനെ ഒരു ദിവസം മാർട്ടിൻ ഡി പോറസ് മോടിയുള്ള വസ്ത്രം ധരിച് പ്രത്യക്ഷപ്പെട്ടു .ആശ്രമവാസികൾ അത്ഭുതപ്പെട്ടു .ജീവിതകാലം മുഴുവൻ കീറിപറഞ്ഞ വസ്ത്രം ധരിച്ചവർ ഇപ്പോളിതാ മോടിയായ വസ്ത്രംധരിച്ചു വന്നിരിക്കുന്നു .മാർട്ടിൻ പറഞ്ഞു എന്റെ ശവസംസ്കാരത്തിനു ഒരു പുതിയ വേഷം വേണമെന്ന് എനിക്കിപ്പോൾ തോന്നുന്നു .ഇതു കേട്ട സുഹൃത്തു അദ്ദേഹത്തെ സൂക്ഷിച്ചു നോക്കി .മാർട്ടിൻ ശാന്തമായി വിശുദ്ധികരിച്ചു ഞാൻ നാലു ദിവസത്തിനകം മരിക്കാൻ പോകുകയാണ്.1639 നവംബർ 3 മാർട്ടിൻ ഇ ലോകത്തോട് വിടപറഞ്ഞു . 1837 ഗ്രിഗറി പതിനാറാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഘ്യാപിച്ചു . 1962  ജോൺ  ഇരുപത്തി മൂന്നാമൻ   മാർപാപ്പ വിശുദ്ധനായി  പ്രഘ്യാപിച്ചു .